Advertisment

രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി ! രാഹുലിൻ്റെ ഫോൺ ചോർത്തിയത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്. രാഹുലിൻ്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണും ചോർത്തിയവരുടെ പട്ടികയിൽ ! പെഗാസസ് ഫോൺ ചോർത്തലിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് ദ വയർ

New Update

publive-image

Advertisment

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി. പെഗാസസ് ചോർത്തൽ അന്വേഷിച്ച 16 മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ ദി വയറിൻ്റെ റിപ്പോർട്ടിലാണ് രാഹുലിൻ്റെ ഫോണും ചോർത്തിയതായി കണ്ടെത്തിയത്.

2018-19 കാലഘട്ടത്തിലായിരുന്നു ചോർത്തൽ. രാഹുലിൻ്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണും ചോർത്തിയിട്ടുണ്ട്. രാഷ്ട്രിയ സുഹൃത്തുകൾ അല്ല ഇവർ.

തെരഞ്ഞെടുപ്പ് വിദഗ്ദൻ പ്രശാന്ത് കിഷോറിൻ്റെ ഫോണും ചോർത്തിയ പട്ടികയിൽ ഉണ്ട്.

Advertisment