Advertisment

എന്തുകൊണ്ട് എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലെ നിങ്ങള്‍ മോദിയോട് ചോദിക്കുന്നില്ല?..... എന്തുകൊണ്ടാണ് അദ്ദേഹത്തിന് വാര്‍ത്താസമ്മേളനം നടത്താന്‍ പേടി?....നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യം ചോദിക്കാന്‍ സാധിച്ചോ?..നിങ്ങള്‍ എന്നോട് ചോദിക്കുന്നു.... പക്ഷേ അദ്ദേഹത്തോട് ചോദിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്'....മാധ്യമപ്രവര്‍ത്തകരെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി

New Update

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ മടിക്കുന്ന മാധ്യമങ്ങളെ വിമര്‍ച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണെന്നാണ് രാഹുല്‍ പറഞ്ഞത്.

Advertisment

publive-image

'എന്തുകൊണ്ട് എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലെ നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുന്നില്ല? എന്തുകൊണ്ട് നിങ്ങള്‍ ചോദിക്കുന്നില്ല? എന്തുകൊണ്ടാണ് അദ്ദേഹത്തിന് വാര്‍ത്താസമ്മേളനം നടത്താന്‍ പേടി? നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യം ചോദിക്കാന്‍ സാധിച്ചോ? നിങ്ങള്‍ എന്നോട് ചോദിക്കുന്നു. പക്ഷേ അദ്ദേഹത്തോട് ചോദിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്.' എന്നാണ് രാഹുല്‍ പറഞ്ഞത്.

'നരേന്ദ്രമോദി മിണ്ടാതിരിക്കുകയാണ്. ഭയന്നിരിക്കുകയാണ്. ഞാന്‍ മുമ്ബും പറഞ്ഞതാണ്, അഴിമതി വിഷയത്തില്‍ ഞാന്‍ മോദിയുമായി സംവാദത്തിന് തയ്യാറാണ്.

ദേശീയ സുരക്ഷാ വിഷയത്തില്‍ സംവാദത്തിന് തയ്യാറാണ്. ദേശീയ സുരക്ഷാ വിഷയത്തില്‍, വിദേശ നയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാനുമായി സംവാദത്തിന് മോദിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്.' രാഹുല്‍ പറഞ്ഞു.

'ഇതുപോലെ പ്രധാനമന്ത്രി നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ?' എന്നു ചോദിച്ചാണ് രാഹുല്‍ മാധ്യമങ്ങളെയും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഭയക്കുന്ന മോദിയേയും വിമര്‍ശിച്ചത്.

'പ്രധാനമന്ത്രീ, നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ എന്തിനാണ് ഭയക്കുന്നത്? എന്നെങ്കിലും ചോദിക്കൂ' വെന്നും രാഹുല്‍ ആവശ്യപ്പെടുന്നു.

തൊഴിലില്ലായ്മ, സ്ത്രീസംവരണം തുടങ്ങിയ വിഷയങ്ങളില്‍ നിന്നെല്ലാം നരേന്ദ്രമോദി ഓടിയൊളിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ദേശീയ സുരക്ഷ, രാജ്യത്തെ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ തുറന്ന സംവാദത്തിന് താന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. മോദി ഭയന്നിരിക്കുകയാവും. എന്തായാലും തങ്ങള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.

Advertisment