Advertisment

മോദിയെപ്പോലെ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ആളല്ല താന്‍. നാളെയും മറ്റന്നാളുമെല്ലാം കാണാം. അപ്പോള്‍ അതേക്കുറിച്ച് വ്യക്തമാക്കാം ; അമേഠിക്ക് പുറത്തുള്ള രണ്ടാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടാം സീറ്റായി വയനാട് തെരഞ്ഞെടുക്കുമോ എന്ന സസ്‌പെന്‍സ് തുടരുകയാണ്. ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍, മല്‍സരിക്കുന്ന രണ്ടാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി.

Advertisment

publive-image

പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അവതരിപ്പിക്കാനായിരുന്നു രാഹുല്‍ഗാന്ധി പത്രസമ്മേളനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന് പുറത്തുള്ള ഒന്നിനും മറുപടി പറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

മോദിയെപ്പോലെ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ആളല്ല താന്‍. നാളെയും മറ്റന്നാളുമെല്ലാം കാണാം. അപ്പോള്‍ അതേക്കുറിച്ച് വ്യക്തമാക്കാമെന്നും, അമേഠിക്ക് പുറത്തുള്ള രണ്ടാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.

ഇന്നു നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുലിന്റെ സീറ്റ് സംബന്ധിച്ച് ചര്‍ച്ചയായില്ലെന്നാണ് സൂചന.

 

Advertisment