Advertisment

തന്റെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധി എന്ന വ്യക്തിയല്ല , പാര്‍ട്ടിയാണ്: അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന സൂചന നല്‍കി രാഹുല്‍

New Update

ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായിരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അത് താനല്ല തീരുമാനിക്കേണ്ട്‌തെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

Advertisment

തന്റെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധി എന്ന വ്യക്തിയല്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

publive-image

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് രാഹുല്‍ വീണ്ടും ആവര്‍ത്തിച്ചു. കരാറിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ എതിര്‍ക്കുകയും പാര്‍ട്ടിയില്‍ എല്ലാ തലത്തിലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

Advertisment