Advertisment

‘കാവല്‍ക്കാരന്‍ കള്ളന്‍’ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസില്ല... ഭാവിയിൽ അദ്ദേഹം കൂടുതൽ സൂക്ഷിക്കണമെന്നും കോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി തള്ളി.

Advertisment

publive-image

അതേസമയം അദ്ദേഹം ഭാവിയിൽ കൂടുതൽ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കെതിരെ കേസില്ല. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹര്‍ജി നല്‍കിയിരുന്നത്.

കോടതി പറഞ്ഞത് രാഹുൽ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രിം കോടതിയും നേരത്തെ വിമർശിച്ചിരുന്നു. അതേസമയം, രാഹുല്‍ മാപ്പു പറഞ്ഞെന്നും കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുലിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി വാദിച്ചിരുന്നു. മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.രാഹുല്‍ ഗാന്ധിയുടെ നിരുപാധിക ക്ഷമാപണം സ്വീകരിക്കുന്നതായും കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.

rahul gandhi
Advertisment