Advertisment

മലമ്പുഴയില്‍ കാറ്റിലും മഴയിലും വൻനാശനഷ്ടം

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻനാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴങ്ങി വീണു -വാഴ കൃഷിയിലെ വാഴകൾ ഒടിഞ്ഞു വീണു രാത്രി പോയ വൈദ്യുതി പുന:സ്ഥാപിക്കാനായില്ല പലയിടത്തും വൈദ്യുതി കമ്പിയിൽ മരം വീണതിനാൽ ആണ് വൈദ്യുതി ബന്ധം തകരാറിലായത് - വൈദ്യുതി ജീവനക്കാർ കഠിന പ്രയത്നത്തോടെയാണ് രാപകലില്ലാതെ ജോലി ചെയ്യുന്നത്.

publive-image

മലമ്പുഴ ചെറാട് വനദുർഗ്ഗ ക്ഷേത്രം റോഡിൽ കുറുകെ വീണ മരം രാവിലെ 6 മണിക്ക് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് വെട്ടിമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.പലയിടങ്ങളിലും പരിസരവാസികൾ ചേർന്നാണ് റോഡിലെ തടസ്സങ്ങൾ നീക്കിയത്

Rain
Advertisment