Advertisment

രാജസ്ഥാന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് രാജി സന്നദ്ധത അറിയിച്ച് കായിക മന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് കായിക മന്ത്രി രാജി സന്നദ്ധത അറിയിച്ചു. ജോലി സമ്മര്‍ദ്ദം മൂലമാകാം മന്ത്രി അശോക് ചന്ദ്നയുടെ പ്രകോപനമെന്നാണ് മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ പ്രതികരണം.

Advertisment

publive-image

ഉദ്യോഗസ്ഥ വൃന്ദവും ജനപ്രതിനിധികളും തമ്മിലുള്ള പോര് രാജസ്ഥാനില്‍ പൊട്ടിത്തെറിയിലേക്ക്. മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ വിശ്വസ്തന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുല്‍ദീപ് റങ്കക്കെതിരെ കായിക മന്ത്രി അശോക് ചാന്ദ്ന പരസ്യമായി എതിര്‍പ്പറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് ട്വിറ്ററിലൂടെ രാജി സന്നദ്ധതയറിയിച്ച അശോക് ചാന്ദ്ന കായിക വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടലില്‍ കടുത്ത അതൃപ്തി അറിയിച്ചു. താന്‍ ഒഴിയാമെന്നും പദവി കുല്‍ദീപ് റങ്കക്ക് നല്‍കിക്കൊള്ളാനും അശോക് ചാന്ദ്ന പരിഹസിച്ചു.

കായിക വകുപ്പ് മാത്രമല്ല മുഴുവന്‍ വകുപ്പുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഏല്‍പിക്കാവുന്നതാണെന്നും അശോക് ചന്ദന തുറന്നടിച്ചു. മന്ത്രിമാരില്‍ പലര്‍ക്കും ജോലി സമ്മര്‍ദ്ദം താകാനാകുന്നില്ലെന്നും അതിന്‍റെ ഭാഗമായി പ്രസ്താവനയെ കണ്ടാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചത്.

Advertisment