Advertisment

രാജസ്ഥാന്‍ വിജയത്തോടെ സിപിഎമ്മിന് 8 സംസ്ഥാനങ്ങളിലായി 110 എംഎല്‍എമാര്‍. രാജസ്ഥാനില്‍ സിപിഎം പിടിച്ചെടുത്തത് ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍

author-image
ജെ സി ജോസഫ്
Updated On
New Update

publive-image

Advertisment

ഡല്‍ഹി : 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്ത് സിപിഎമ്മിന്റെ നിയമസഭകളിലെ പ്രാതിനിധ്യം 8 സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിച്ചു. ഇതോടെ രാജ്യത്താകെ സിപിഎം എംഎല്‍എ മാരുടെ എണ്ണം 110 ആയി. രാജസ്ഥാനില്‍ 28 സീറ്റുകളില്‍ മത്സരിച്ച സിപിഐഎമ്മിന് രണ്ട് പേരെ നിയമസഭയിലെത്തിക്കാനായി.

ഭാദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയ 21000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനും ദുംഗര്‍ഗഡില്‍ ഗിര്‍ദാരി മാഹിയ 23896 വോട്ടിനുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചത് . ബിജെപി സിറ്റിംഗ് സീറ്റുകളിലായിരുന്നു സിപിഐഎമ്മിന്റെ വിജയമെന്നതും ശ്രദ്ധേയമായി.

റായ്സിംഗ് നഗര്‍, ഡോഡ് മണ്ഡലങ്ങളില്‍ സിപിഎമ്മിന് രണ്ടാം സ്ഥാനത്തേക്ക് എത്താനായി. ഇതിന് മുന്‍പ് മികച്ച പ്രകടനം നടത്തിയ 2008 ല്‍ 390440 വോട്ടുകളാണ് സിപിഐഎം നേടിയത്. ഇത്തവണയാകട്ടെ വോട്ട് നേട്ടം 420000 ത്തില്‍ അധികം ലഭിച്ചു.

പിരിച്ചുവിട്ട ജമ്മു കശ്മീരിലെ അംഗത്തെ കൂടി ചേർത്താണ് 8 സംസ്ഥാനങ്ങളിൽ സി പി ഐ എമ്മിന് പ്രതിനിധ്യം ആയത്.

അകെ 110 പേർ ഇങ്ങനെ - (കേരളം-62, ബംഗാള്‍- 26, ത്രിപുര-16,രാജസ്ഥാൻ-2, ഹിമാചല്‍‌പ്രദേശ്-1, മഹാരാഷ്ട്ര-1 ഒഡിഷ-1 ജമ്മു-1 )

cpm
Advertisment