അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീരകഥകളും രാജ്യവര്‍ധന്‍ സിംഗ് റത്തോറിന്റെ ജീവിതവും ; പാഠപുസ്തകത്തിൽ ബാലകോട്ട് വ്യോമാക്രമണം ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 18, 2019

ജയ്പൂർ: ബാലകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ. ഫെബ്രുവരി 26-ന് നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ വിവരങ്ങളാണ് പാഠഭാ​ഗത്ത് ഉൾപ്പെടുത്തിയത്.

ബാലകോട്ട് മിന്നാലാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് രം​ഗത്തെത്തിയതിന് പിന്നാലെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സർക്കാരിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.

ഒമ്പതാംതരം പാഠപുസ്തകത്തിൽ ‘ദേശീയ സുരക്ഷയും പരമ്പരാ​ഗത ധീരത’യും എന്ന പേരിലാണ് പുതിയ അധ്യായം ഉൾപ്പെടുത്തിയിരിക്കുന്നത്.

ബാലകോട്ട് ആക്രമണത്തിനിടെ പാകിസ്ഥാന്‍റെ പിടിയില്‍ അകപ്പെടുകയും പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ചുള്ള വീരകഥകൾ മാത്രമല്ല, കേന്ദ്ര വാർത്താവിതരണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോറിന്റെ ജീവിതവും രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാർ പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

×