Advertisment

ബി.ജെ.പിയുടെ കോട്ടകള്‍ തകര്‍ന്നു, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കൂറ്റന്‍ ജയം

New Update

2015 സീറ്റുകളില്‍ 961 സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു. 737 ഇടങ്ങളില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ സ്വതന്ത്രര്‍ 386 ഇടങ്ങളില്‍ വിജയം കണ്ടെത്തി.

Advertisment

ജെയ്പൂര്‍: രാജസ്ഥാനില്‍ 49 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. 49ല്‍ 23 തദ്ദേശസ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചടക്കി യപ്പോള്‍ ബി.ജെ.പിക്ക് ആറെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. 20 തദ്ദേശസ്ഥാപ നങ്ങളില്‍ സ്വതന്ത്രര്‍ നിര്‍ണായക പങ്കുവഹിക്കും. 17 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 11 ഉം കോണ്‍ഗ്രസ് പിടിച്ചടക്കി. മൂന്നെണ്ണത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ മറ്റിടത്ത് സ്വതന്തര്‍ക്കാണ് മേല്‍ക്കൈ. മൊത്തം 2015 സീറ്റുകളില്‍ 961 സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു. 737 ഇടങ്ങളില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ സ്വതന്ത്രര്‍ 386 ഇടങ്ങളില്‍ വിജയം കണ്ടെത്തി.

publive-image

ബി.ജെ.പിയുടെ ശക്തികേന്ദ്രമായ രാജ്‌സമന്ദിലെ അമേതില്‍ ബി.ജെ.പി ചരിത്രത്തില്‍ ആദ്യമായി തോറ്റു. ഇവിടെ 23 സീറ്റില്‍ 17 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു. ബി.ജെ. പിക്ക് എട്ടു സീറ്റ് കിട്ടി. ബാരന്‍, ബാര്‍മര്‍, ചിറ്റൂര്‍ഗഡ്, ജുരു, ജുന്‍ജുനു, സികര്‍, സിരോഹി, രാജ്സമന്ദ് ജില്ലകളിലാണ് കോണ്‍ഗ്രസിന്റെ മേധാവിത്വം. അജ്മീര്‍, അല്‍വാര്‍, ജലോര്‍, ഉദയ്പൂര്‍ ജില്ലകളില്‍ ബി.ജെ.പി ആധിപത്യം സ്ഥാപിച്ചു. 49 സിവിക് അര്‍ബന്‍ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

publive-image

ഇതില്‍ മൂന്ന് നഗര്‍ നിഗം, 19 നഗര പരിഷത്ത്, 27 നഗര പാലിക എന്നിവയാണ് ഉള്ളത്. 2105 വാര്‍ഡ് കൗണ്‍സിലര്‍മാരെയാണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കുന്നത്. 72 ശതമാനം പോളിങാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരുന്നത്. അജ്മീറിലായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ്; 91.67 ശതമാനം. ഉദയ്പൂര്‍ മുനിസിപ്പര്‍ കോര്‍പറേഷനില്‍ കുറവും; 53 ശതമാനം. നിലവില്‍ 21 വീതം മുനിസിപ്പാലിറ്റികള്‍ ബി.ജെ.പിയും കോണ്‍ഗ്രസും കൈവശം വയ്ക്കുന്നുണ്ട്.

publive-image

ഏഴെണ്ണത്തില്‍ അധികാരം മറ്റു കക്ഷികള്‍ക്കാണ്. ഇത്തവണ മൊത്തം 7942 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയിരുന്നത്. ഡിസംബറില്‍ അധികാരത്തില്‍ എത്തിയ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് ഊര്‍ജ്ജം പകരുന്നതാണ് ജനവിധി.

publive-image

Advertisment