Advertisment

രാജസ്ഥാനില്‍ വിവാഹാഘോഷത്തിനിടെ പാചക വാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് 9 മരണം. 18 പേര്‍ക്ക് പരുക്ക്

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ജയ്പൂര്‍: രാജസ്ഥാനില്‍ വിവാഹാഘോഷത്തിനിടെ പാചക വാതക (എല്‍.പി.ജി) സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. വരന്റെ അമ്മയെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. അജ്മീര്‍ ജില്ലയിലെ ബീവറില്‍ ഒരു വിവാഹാഘോഷത്തിനിടെയാണ് ദുരന്തം. വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്.

കാലിയായ ഒരു എല്‍.പി.ജി സിലിണ്ടര്‍ നിറയ്ക്കാന്‍ പാചകക്കാരന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടെ സിലിണ്ടറിന് തീപിടുക്കുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ആറു പേരെ അജ്മീര്‍ ആശുപത്രിയിലും 12 പേരെ ജില്ലാ ബീവറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സുരേന്ദ്രകുമാര്‍ പരെച എന്നയാളുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുമാവത് സമാജ് ഭവനില്‍ നടത്തിയ ആഘോഷത്തിനിടെയായിരുന്നു സ്‌ഫോടനം.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കാണാതായവര്‍ക്കു വേണ്ടിയും തെരച്ചില്‍ നടത്തുകയാണ്. എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയ ശേഷമായിരിക്കും സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുക എന്നും പോലീസ് വ്യക്തമാക്കി.

delhi
Advertisment