Advertisment

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന ; കേന്ദ്രമന്ത്രിക്കും വിമത എംഎൽഎയ്ക്കും എതിരെ കേസ് 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കേന്ദ്രമന്ത്രിക്കും വിമത എംഎൽഎയ്ക്കും എതിരെ കേസ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, വിമത കോൺഗ്രസ് എംഎൽഎ ഭൻവർ ലാൽ ശർമ എന്നിവർക്കെതിരെയാണു പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisment

publive-image

ബിജെപിയുമായി ചേർന്നാണു വിമത എംഎൽഎമാർ അശോക് ഗെലോട്ട് സർക്കാരിനെതിരെ പദ്ധതിയൊരുക്കിയതെന്ന് ഇതോടെ വ്യക്തമായെന്നു കോൺഗ്രസ് ആരോപിച്ചു.

ബിജെപിയെ കൂട്ടുപിടിച്ചു സർക്കാരിനെ വീഴ്‍ത്താൻ പദ്ധതിയിടുന്ന തരത്തിലുള്ള ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടർന്നു വിമത എംഎൽഎമാരായ ഭൻവർ ലാൽ ശർമ, വിശ്വേന്ദ്ര സിങ് എന്നിവരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു.

രാജസ്ഥാനിലെ ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്തുമായി ഇരുവരും നടത്തിയ സംഭാഷണത്തിന്റെ തെളിവുകൾ കിട്ടിയതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

 

Rajasthan political crisis
Advertisment