ന്യൂഡല്‍ഹി: 2030 ആകുമ്പോള്‍ ഇന്ത്യ ലോകത്തിലെ മൂന്ന് വന്‍ശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. സാമ്പത്തിക
, ശക്തിയുടെ കാര്യത്തില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ കുതിക്കുമെന്നും അദ്ദേഹം ചത്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
നരേന്ദ്ര മോദി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തി. 2014ല്‍ ഇന്ത്യ പത്ത് രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2018ല്‍ ഇന്ത്യ ആറാം സ്ഥാനത്തായെന്നും ഏതാനും മാസങ്ങള്‍ക്കുശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 126 ജില്ലകളിലായി വ്യാപിച്ചുകിടന്നിരുന്ന നക്സലിസം ഇപ്പോള്‍ എട്ട് ജില്ലകളില്‍ മാത്രമാണ് ഉള്ളത്. അടുത്ത മൂന്നോ നാലോ വര്‍ഷം കൊണ്ട് ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി നക്സലിസം പിഴുതെടുക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.