Advertisment

തമിഴ്നാട്ടിലെ 6 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന്

New Update

ചെന്നൈ: തമിഴ്നാട്ടിലെ 6 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18നു നടക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപനം. ഇതോടെ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്നാട്ടില്‍ നിന്നു രാജ്യസഭയിലേക്കെത്തുമോ എന്ന ചര്‍ച്ചകള്‍ സജീവമായി.

publive-image

ഡിഎംകെയ്ക്കു ലഭിക്കുന്ന 3 സീറ്റുകളില്‍ ഒന്ന് മന്‍മോഹന്‍ സിങ്ങിനായി വിട്ടു നല്‍കണമെന്ന അഭ്യര്‍ഥന കോണ്‍ഗ്രസ് മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നു ഡിഎംകെ അറിയിച്ചു. ഡിഎംകെയുടെ ഒരു സീറ്റ് എംഡിഎംകെ നേതാവ് വൈകോയ്ക്കു നല്‍കാന്‍ നേരത്തെ ധാരണയായിട്ടുണ്ട്.

Advertisment