Advertisment

അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള തന്റെ സിനിമക്ക് 'അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്' എന്ന് പേരിടുമെന്ന് രാം ഗോപാല്‍ വര്‍മ്മ

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള തന്റെ സിനിമക്ക് 'അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്' എന്ന് പേരിടുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ബോളിവുഡ്​ സിനിമ മേഖലക്കുനേരെ അർണബ്​ ഉയർത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ്​ രാംഗോപാൽ വർമയെ ചൊടിപ്പിച്ചത്​.

'അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈന്‍ ന്യൂസ് പിമ്പാണോ ന്യൂസ് പ്രൊസ്റ്റിറ്റിയൂഡ് ആണാ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു'-രാംഗോപാൽ വർമ ട്വീറ്റ് ചെയ്തു.

Advertisment