Advertisment

കര്‍ണ്ണാടകയില്‍ വിമതര്‍ക്കെതിരെ യോഗ്യതാ നടപടി തുടങ്ങി. വിമതനീക്കങ്ങൾക്കു തുടക്കം കുറിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎൽഎ ആർ. ശങ്കർ എന്നിവര്‍ അയോഗ്യരായി. മറ്റുള്ളവര്‍ക്കെതിരെയുള്ള നടപടിയും പരിഗണനയില്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബാംഗ്ലൂര്‍  ∙ കർണാടകയിൽ‌ സർക്കാരിനു പിന്തുണ പിൻവലിച്ച വിമതര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമ൦ പ്രയോഗിച്ച് കോണ്‍ഗ്രസ്. നിലവില്‍ വിമത നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച മൂന്നു വിമത എംഎൽഎമാരെ സ്പീക്കർ കെ.ആർ.രമേശ് കുമാർ അയോഗ്യരാക്കി.

ഫെബ്രുവരി മുതല്‍ ആദ്യമായി വിമതനീക്കങ്ങൾക്കു തുടക്കം കുറിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎൽഎ ആർ. ശങ്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്.

നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 മേയ് വരെ അയോഗ്യരായ മൂവർക്കും തിരഞ്ഞെടുപ്പിൽ മത്സരി ക്കാനാവില്ലെന്നു സ്പീക്കർ വ്യക്തമാക്കി. മറ്റ് എംഎൽഎ മാരെ സംബന്ധിച്ച നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും സ്പീക്കർ കെ.ആർ.രമേശ് കുമാർ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിലാണ് മൂന്നുപേരെയും അയോഗ്യരാക്കിയ കാര്യം സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അറിയിച്ചത്.

publive-image

ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആർ‌. ശങ്കർ സ്പീക്കറെ അറിയിച്ചിരുന്നു. കോൺഗ്രസിൽ ലയിക്കാമെന്നു കത്തു നൽകിയ ശേഷം പിന്നീട് ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതാണ് ആർ.ശങ്കറെ കുടുക്കിയത്.

റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആര്‍. ശങ്കര്‍ നിയമസഭ യിലേക്കെത്തിയത്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കിക്കൊണ്ട് സഖ്യസര്‍ക്കാര്‍ കൂടെനിര്‍ത്തുകയായിരുന്നു. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും വിമത എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയ സമയത്ത് ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും ഗവര്‍ണറെ കണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നതായി വ്യക്ത മാക്കിക്കൊണ്ട് കത്ത് നല്‍കുകയും ചെയ്തു.

ഇതോടെ കെ.പി.ജെ.പി എന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ച തായുള്ള കത്ത് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് കൈമാറി. ഇത് പരിശോധിച്ചതിന് ശേഷമാണ് അയോഗ്യനാക്കാനുള്ള നടപടിയി ലേക്ക് കടന്നത്.

വിശ്വാസവോട്ടിൽ പങ്കെടുക്കാതെ മുംബൈ ആശുപത്രിയിൽ കഴിയുന്ന പാർട്ടി എംഎൽഎ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യ നാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു കത്തു നൽകിയിരുന്നു. ഏതാനും പേർക്കെതിരെ നടപടിയെടു ത്താൽ ബാക്കിയുള്ളവർ തിരിച്ചുവന്നേക്കുമെന്നാണ് കോൺ ഗ്രസും ദളും കരുതുന്നത്.

karnadaka ele
Advertisment