Advertisment

ഡ്യൂട്ടിക്കിടെ കാല്‍ വഴുതി വീണ പോലീസ്‌ ഉദ്യോഗസ്‌ഥയ്‌ക്ക്‌ സഹായഹസ്‌തവുമായി രാഷ്‌ട്രപതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ കാല്‍ വഴുതി വീണ പോലീസ്‌ ഉദ്യോഗസ്‌ഥയ്‌ക്ക്‌ സഹായഹസ്‌തവുമായി രാഷ്‌ട്രപതി! ഡല്‍ഹി വിജ്‌ഞാന്‍ ഭവനിലെ പ്രഥമ കോര്‍പറേറ്റ്‌ റെസ്‌പോണ്‍സബിലിറ്റി അവാര്‍ഡ്‌ ദാനച്ചടങ്ങിനിടെയാണ്‌ സംഭവം.

publive-image

ചടങ്ങിന്റെ അവസാനം ദേശീയഗാനാലാപനം നടക്കുന്നതിനിടെ വേദിക്കു മുന്നില്‍ കാവല്‍ നിന്ന പോലീസ്‌ ഉദ്യോഗസ്‌ഥ കാലിടറി വീഴുകയായിരുന്നു. ദേശീയഗാനം അവസാനിച്ചതിനു പിന്നാലെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ വേദിയില്‍നിന്നിറങ്ങി ഉദ്യോഗസ്‌ഥയ്‌ക്കു സമീപമെത്തി. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍, സഹമന്ത്രി അനുരാഗ്‌ താക്കൂര്‍ എന്നിവരും രാഷ്‌ട്രപതിയെ അനുഗമിച്ചു.

അതിനിടെ, അനുരാഗ്‌ താക്കൂര്‍ ഉദ്യോഗസ്‌ഥയ്‌ക്ക്‌ കൈയില്‍ കരുതിയിരുന്ന വെള്ളക്കുപ്പി കൈമാറി. തുടര്‍ന്ന്‌ ഉദ്യോഗസ്‌ഥയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷം രാഷ്‌ട്രപതി വിജ്‌ഞാന്‍ ഭവനില്‍നിന്നിറങ്ങി. നിറഞ്ഞ കൈയടിയോടെയാണു സദസ്‌ രാഷ്‌ട്രപതിയെ യാത്രയാക്കിയത്‌.

Advertisment