Advertisment

തനിക്കിപ്പോൾ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ള താൽപര്യമോ ലക്ഷ്യമോ ഒന്നും തോന്നുന്നില്ല. എനിക്കിപ്പോള്‍ നാല്‍പത് വയസായി, എന്നിട്ടും ഒന്നുമാകനായില്ല. ഡിപ്രഷനേക്കാള്‍ ഭേദമാണ് ഇപ്പോഴത്തെ അവസ്ഥ, ജീവിതം പട്ടി നക്കിയത് പോലെയായെന്ന് രഞ്ജിനി ഹരിദാസ്‌

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടിയും അവതാരകയും ആയി മലയാളികൾക്കിടയിൽ മിന്നിത്തിളങ്ങിയ താരമായിരുന്നു രഞ്ജിനി ഹരിദാസ്. സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് രഞ്ജിനി. തന്റേതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന പ്രിയപ്പെട്ട അവതാരികയായിരുന്നു രഞ്ജിനി. തന്റെ വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ ആരോട് വേണമെങ്കിലും തുറന്നുപറയാൻ ധൈര്യമുള്ള ഒരു വ്യക്തി കൂടിയായിരുന്നു രഞ്ജിനി. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു രഞ്ജിനി ഹരിദാസ് ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. പട്ടി നക്കിയ ജീവിതം എന്നു പറഞ്ഞു കേട്ടിട്ടില്ലേ അതാണ് ഇപ്പോഴത്തെ തന്റെ അവസ്ഥ എന്നായിരുന്നു രഞ്ജിനിയുടെ വാക്കുകൾ.

വളരെയധികം സ്‌ട്രെസ് നിറഞ്ഞ അവസ്ഥയിലൂടെയാണ് താനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് എന്നും ഒന്നിലേക്കും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും എന്ത് ചെയ്യണമെന്നുള്ള കൺഫ്യൂഷനിൽ ആണെന്നും രഞ്ജിനി പറയുന്നു. തനിക്കിപ്പോൾ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ള താൽപര്യമോ ലക്ഷ്യമോ ഒന്നും തോന്നുന്നില്ല എന്നും വീട്ടിൽ തിരിച്ചു വരാതെ എവിടെയെങ്കിലും യാത്രകൾ ചെയ്യാനാണ് തോന്നുന്നതെന്നും താരം പറയുന്നു. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കണം എന്നാണ് തോന്നുന്നതെന്നും തന്നെ അറിയുന്ന ആളുകളെയൊന്നും കാണാൻ തോന്നുന്നില്ലെന്നും എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് താൻ സെർച്ച് ചെയ്തു നോക്കിയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ഒന്നുകിൽ ഇത്തരത്തിലുള്ള അവസ്ഥ ഡിപ്രഷൻ ആയിരിക്കുമെന്നും അല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ് ആയിരിക്കുമെന്നും നടി പറയുന്നു. തനിക്കിപ്പോൾ 40 വയസ്സുള്ളതുകൊണ്ടുതന്നെ ഇത് മിഡ് ലൈഫ് ക്രൈസിനുള്ള ലക്ഷണങ്ങൾ ആണെന്ന് തോന്നുന്നുണ്ടെന്നും ഡിപ്രഷനേക്കാൾ നല്ലത് ഇതുതന്നെയാണ് എന്നും രഞ്ജിനി പറഞ്ഞു. ജീവിതത്തിൽ യാതൊരു ഉദ്ദേശങ്ങളും ഇല്ലെന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്നം എന്നും അത് കുറച്ചു കഴിയുമ്പോൾ പൊയ്ക്കോളും എന്നും താരം കൂട്ടിച്ചേർത്തു. താൻ വളരെ അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തിയാണെങ്കിലും ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയില്ല എന്ന തോന്നലാണ് ഇപ്പോൾ ഉള്ളത് എന്നും എന്നാൽ 2023ൽ ഇതിനെല്ലാം പരിഹാരം ഉണ്ടായേക്കാം എന്നുമാണ് രഞ്ജിനി പറഞ്ഞത്.

Advertisment