Advertisment

പലരും പറഞ്ഞു പറ്റിച്ചു, കഥയറിഞ്ഞപ്പോള്‍ റാണു മണ്ഡലിന് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കുവൈറ്റ്‌ വ്യവസായി കെ ജി എബ്രഹാം !

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് ∙ എൻ‌ബിടിസി ഇത്തവണ നിര്‍മ്മിച്ചുനല്‍കുന്നത് 26 വീടുകള്‍. സ്വന്തം കമ്പനിയിലെ ഭവന രഹിതര്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന 25 വീടുകള്‍ക്ക് പുറമേ ഈ വര്‍ഷം റെയിൽ‌വേ പ്ലാറ്റ്ഫോമുകളിലെ പാട്ടിലൂടെ ബോളിവുഡിൽ എത്തിയ റാണു മണ്ഡലിനു൦ കൂടി വീട് നിർമിച്ചു നൽകുകയാണ് .

Advertisment

publive-image

3 കിടക്ക മുറികളോട് കൂടിയ ഭവനമാണ് റാണുവിനായി നിര്‍മ്മിച്ചുനല്‍കുന്നത്. കമ്പനി ജീവനക്കാർക്ക് പ്രതിവർഷം 25 വീടുകൾ നൽകുന്ന പദ്ധതി ഈ വര്‍ഷവും തുടരുകയാണ് - അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. റാണു മണ്ഡലിന്‍റെ ജീവിതകഥയറിഞ്ഞ പലരും പരസ്യ വേദികളില്‍ ഇവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് വാക്ദാനം ചെയ്തിരുന്നു.

വേദി വിട്ടാല്‍ പിന്നെ ആരും അതൊന്നും ആലോചിക്കുകപോലും ചെയ്യുന്നില്ല . ഇവര്‍ക്ക് വീടായല്ലോ എന്നാണ് പലരും ചിന്തിച്ചിരുന്നത്. അതിനാല്‍ സഹായിക്കാന്‍ മനസുള്ളവര്‍ പോലും തീരുമാനം ഉപേക്ഷിച്ചു . അടുത്തിടെ റാണു മണ്ഡലിനെ കണ്ട കെ ജി എബ്രഹവും അവരോടു ചോദിച്ചത് അതുതന്നെയായിരുന്നു , നിങ്ങള്‍ക്ക് വീട് ആയല്ലോ എന്ന് .

ഇല്ലെന്നു പറഞ്ഞ റാണു മണ്ഡല്‍ ഈ തട്ടിപ്പില്‍ പെട്ടുപോയ കഥ പറഞ്ഞപ്പോള്‍ കെ ജി എബ്രഹാം ആ ആ ദൌത്യം ഏറ്റെടുക്കുകയായിരുന്നു .

കെജി‌എ ഗ്രൂപ്പിന് കീഴിലുള്ള ഹൈവേ സെന്റർ മംഗഫിൽ പുതിയ ശാഖ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

publive-image

ആടുജീവിതം ഉടന്‍

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ അടുത്ത വർഷം പൂർത്തിയാകുമെന്ന് സംവിധായകൻ ബ്ലെസി അറിയിച്ചു. കേരളത്തിലും ജോർദാനിലുമായി ചിത്രീകരണം 40% പൂർത്തിയായി. കെജി‌എ ഗ്രൂപ്പ് ആണ് സിനിമ നിർമിക്കുന്നത്.

30% കാൻസർ കണ്ടുപിടിക്കാൻ കഴിയും. 30% തടയാനും സാധിക്കും

കേരളത്തിൽനിന്നു ചികിത്സ തേടി വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നു കാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി.പി.ഗംഗാധരൻ പറഞ്ഞു.

ചികിത്സാ ചെലവിന്റെ കാര്യത്തിലും കുറവ് കേരളത്തിലാണ്. ട്രയൽ മെഡിസിനുമായി ബന്ധപ്പെട്ടാണെങ്കിൽ മാത്രമേ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതുള്ളൂവെന്നും പറഞ്ഞു. 30% കാൻസർ കണ്ടുപിടിക്കാൻ കഴിയും. 30% തടയാനും സാധിക്കും.

പുകവലി, മദ്യപാനം എന്നിവ വർജിക്കുകയും ആഹാരരീതിയിൽ മാറ്റം വരുത്തുകയും വ്യായാമം പതിവാക്കുകയും വേണമെന്ന് മാത്രം. കാൻസർ രോഗികളെ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

cinema nbtc
Advertisment