Advertisment

ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നി; ദീപികയുടെ മറുപടിക്കായി കാത്തിരുന്നത് മൂന്ന് വര്‍ഷം; പ്രണയത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും മനസ്സ്തുറന്ന് രണ്‍വീര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for ranveer deepika marriage

Advertisment

മുബൈ: സഞ്ജയ് ലീല ബന്‍സാലിയയുടെ 2013 ല്‍ പുറത്തിറങ്ങിയ രാം ലീല എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുകോണും രണ്‍വീറും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രം ബോളിവുഡില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. സിനിമ ഹിറ്റായതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായി അവര്‍ മാറുകയായിരുന്നു. പിന്നീട് ബജിറായോ മസ്തി എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ചിരുന്നു. ഇതോടു കൂടി ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയായി ഇവര്‍ മാറുകയായിരുന്നു. പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും ഇവര്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി.

publive-image

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ദീപികയ്ക്ക് കഴിഞ്ഞു. ബോളിവുഡിലെ ഭൂരിഭാഗം സൂപ്പര്‍ താരങ്ങളോടൊപ്പം ദീപിക അഭിനയിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡി ദീപ് വീര്‍ തന്നെയാണ്. ബോളിവുഡും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ആ താര വിവാഹം യഥാര്‍ഥ്യമായിരിക്കുകയാണ്. താരങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും രണ്‍വീര്‍ മനസ്സ് തുറക്കുകയാണ്. ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍വീര്‍ മനസ് തുറന്നത്.

Image result for ranveer deepika marriage

സുഹൃത്തുക്കളായി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നിയിരുന്നെന്നും രണ്‍വീര്‍. തന്റെ ജീവിതത്തിലേയ്ക്കുളള പെണ്‍കുട്ടി ദീപികയായിരിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ദീപികയുടെ മറുപടിക്കായി മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നും രണ്‍വീര്‍ ഫിലിം ഫെയറിനോട് പറഞ്ഞു.

Image result for ranveer deepika marriage

മില്ലേനിയം ഹസ്‌ബെന്റ് എന്നാണ് രണ്‍വീര്‍ സ്വയം വിശേഷിപ്പിച്ചത്. ദീപികയുടെ ഭര്‍ത്താവാകാന്‍ വളരെ കാലം മുന്‍പ് തന്നെ താന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ദീപികയുമായുളള റിലേഷന്‍ മനസിന്റെ ഉള്ളില്‍ കൊണ്ടു നടന്നിരുന്നു. അവള്‍ അത്രയധികം നല്ല സ്ത്രീയാണെന്നും മികച്ച ഭാര്യയാകാനും എന്റെ മക്കളുടെ അമ്മയാകാനും ദീപികയ്ക്ക് കഴിയുമെന്നും രണ്‍വീര്‍ പറഞ്ഞു.

Image result for ranveer deepika marriage

കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവാഹത്തിനെ കുറിച്ചുളള ആലോചന സീരിയസായി നടക്കുന്നുണ്ടായിരുന്നുവെന്നും രണ്‍വീര്‍ പറഞ്ഞു. എന്നാല്‍ ദീപിക വിവാഹത്തിന് തയ്യാറായിരുന്നില്ല. ദീപികയുടെ വാക്കിന് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും താരം പറഞ്ഞു. കൂടാതെ ദീപികയുടെ ആഗ്രഹ സാഫല്യത്തിനു വേണ്ടിയാണ് ഇറ്റലിയിലെ ലേക്ക് കൊമോയില്‍ വെച്ച് വിവാഹം നടത്തിയത്. ദീപികയ്ക്ക് വിവാഹത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് സഫലികരിക്കാനാണ് ഞാനും ആഗ്രഹിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

publive-image

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് താന്‍ വിവാഹം കഴിച്ചിരിക്കുന്നതെന്ന് രണ്‍വീര്‍ മുംബൈയില്‍ സംഘടിപ്പിച്ച സല്‍ക്കാരത്തില്‍ പറഞ്ഞിരുന്നു. സഹോദരി റിതിക ന്യൂലി മ്യാരിട് കപ്പിള്‍സിന് സംഘടിപ്പിച്ച വിരുന്നിലായിരുന്നു രണ്‍വീര്‍ ഇക്കാര്യം പരസ്യമായി പറഞ്ഞത്. ദീപികയെ വേദിയിലേയ്ക്ക് ക്ഷണിക്കുന്നതിനിടെയാണ് രണ്‍വീര്‍ ഇക്കാര്യം പറഞ്ഞത്. എല്ലാവരും നിറഞ്ഞ കയ്യടിയോടെയായിരുന്നു താരത്തെ അന്ന് സ്വീകരിച്ചത്.

Image result for ranveer deepika marriage

നവംബര്‍ 14, 15 തീയതികളില്‍ ഇറ്റലിയിലെ ലേക്ക് കൊമോയില്‍ വെച്ചായിരുന്നു താര വിവാഹം നടന്നത്. സിന്ധി, കൊങ്ങിണി ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ദീപ് വീര്‍ വിവാഹത്തില്‍ പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ഡിസംബര്‍ 1 ന് വലിയ സല്‍ക്കാരം സംഘടിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ എല്ലാ താരങ്ങളും ഈ വിരുന്നില്‍ ഉണ്ടാകും.

Advertisment