Advertisment

ആറുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവെച്ചിട്ട് പിടികൂടി ; പൊലീസുകാരന് സോഷ്യല്‍ മീഡിയയുടെ കൈയടി

New Update

ലക്നൗ: ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവെച്ചിട്ട് പിടികൂടി . രാംപുര്‍ എസ്.പി അജയ്പാല്‍ ശര്‍മയാണ് പ്രതിയെ വെടിവെച്ചിട്ട് പിടികൂടിയ ധീരനായ ഓഫീസര്‍. ആറുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി നാസിലിനെയാണ് അജയ്പാല്‍ ശര്‍മ്മ വെടിവെച്ചിട്ട് പിടികൂടിയത്.

Advertisment

publive-image

ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം. പ്രദേശത്തെ ആറു വയസുള്ള പെണ്‍കുട്ടിയെ ഒരു മാസത്തിനു മുമ്പെ കാണാതായിരുന്നു.

കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സമീപവാസിയായ നാസില്‍ എന്നയാളാണെന്ന് പൊലീസിനു വ്യക്തമായി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ മുട്ടിന് താഴെ പൊലീസ് ഓഫീസര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment