Advertisment

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ പ്രതി പിടിയില്‍

New Update

ബെംഗളൂരു : ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി വീടിനു സമീപമുള്ള കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍.

Advertisment

publive-image

കര്‍ണാടകയിലെ ഹാസന്‍ സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയില്‍ കഴിഞ്ഞ ആഴ്ചയാണ് അതിദാരുണമായ സംഭവമുണ്ടായത്.

ദിവസക്കൂലി തൊഴിലാളിയായ അമ്മയ്ക്കും 12 വയസ്സുള്ള സഹോദരനുമൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കിണറില്‍ നിന്നു കണ്ടെടുക്കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

rape case accused arrest
Advertisment