Advertisment

പൊതു ശൗചാലയത്തില്‍വച്ച്‌ ആറ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി..പീഡനത്തെ എതിര്‍ത്ത കുട്ടിയുടെ കവിള്‍ അക്രമി കടിച്ചുമുറിച്ചു ...അക്രമിക്കായുള്ള പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതം

New Update

മുംബൈ: പൊതു ശൗചാലയത്തില്‍വച്ച്‌ ആറ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. പീഡനത്തെ എതിര്‍ത്ത കുട്ടിയുടെ കവിള്‍ അക്രമി കടിച്ചുമുറിച്ചു.

Advertisment

publive-image

മുംബൈയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവശേഷം ഭയന്നുപോയ കുട്ടിയുടെ മാനസികാവസ്ഥ തകര്‍ന്ന നിലയിലാണ്. സംഭവ ദിവസം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പൊതു ശൗചാലയത്തിലേക്ക് ബലമായി കൂട്ടികൊണ്ടുപോകുകയായിരുന്നു.

ശൗചാലയത്തിന് അകത്ത് കുട്ടിയെ എത്തിച്ചശേഷം ഇയാള്‍ വാതില്‍ അകത്തുനിന്ന് പൂട്ടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു കുട്ടി വീട്ടില്‍ തിരിച്ചെത്തേണ്ട നേരം കഴിഞ്ഞിട്ടും കാണാതായതോടെ മാതാപിതാക്കള്‍ അന്വേഷണം ആരംഭിച്ചു.

പല പൊതുസ്ഥലങ്ങളിലും മാതാപിതാക്കള്‍ കുട്ടിയെ തിരഞ്ഞു. ഒടുവില്‍ കണ്ടെത്തുമ്ബോള്‍ കുട്ടി പൊതുശൗചാലയത്തില്‍ ഇരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച്‌ പറഞ്ഞു.

ഇതോടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായകരമാകുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.

rape case mumbai
Advertisment