Advertisment

ബലാത്സംഗ ശ്രമത്തിനിടെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു ...തനിക്ക് നീതി വേണം... കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് മരണക്കിടക്കയില്‍ വച്ച്‌ യുവതി ആവശ്യപ്പെട്ടു

New Update

പാട്ന: ബീഹാറിലെ മുസാഫിര്‍പൂരില്‍ ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച 23കാരി മരിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആദ്യം മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

എന്നാല്‍ യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പാട്നയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചികിത്സയിലിക്കെ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

ഇക്കഴിഞ്ഞ 7ാം തീയതി യുവതി തന്‍റെ ബന്ധുക്കളായ കുട്ടികളുമായി നസീര്‍പൂരിലെ വീട്ടില്‍ തനിച്ച്‌ ഇരിക്കുമ്പോഴായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ച്‌ കടന്ന രാജാ റായി എന്ന ആളാണ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

ഈ ശ്രമം പരാജയപ്പെട്ടതോടെ ഇയാള്‍ യുവതിയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് നീതി വേണമെന്നും കുറ്റവാളിയെ തൂക്കിലേറ്റണമെന്നും മരണക്കിടക്കയില്‍ വച്ച്‌ യുവതി ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

rape case
Advertisment