Advertisment

ഇന്ത്യയ്ക്ക് നല്‍കുന്നതിനേക്കാള്‍ പകുതി വിലയ്ക്കാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ദസ്സോ കമ്പനി ഫ്രഞ്ച് സൈന്യത്തിന് നല്‍കാന്‍ കരാര്‍ ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നല്‍കുന്നതിനേക്കാള്‍ പകുതി വിലയ്ക്കാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ദസ്സോ കമ്പനി ഫ്രഞ്ച് സൈന്യത്തിന് നല്‍കാന്‍ കരാര്‍ ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് വ്യോമസേനക്ക് രണ്ടു ബില്യണ്‍ യുറോക്ക് 28 റഫാല്‍ വിമാനങ്ങള്‍ നല്‍കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 36 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ) ആണ് ഈടാക്കുന്നത്.

Advertisment

publive-image

അതേസമയം പഴയ കരാര്‍ പ്രകാരമാണ് ഫ്രഞ്ച് സൈന്യം റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ അലക്‌സാണ്ടര്‍ സീഗഌ ട്വീറ്റ് ചെയ്തു. ഇത്തരമൊരു വിവരം ഫ്രാന്‍സ് പുറത്തുവിട്ടിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകളില്‍ വന്ന തുക എഫ് 4 വിമാനങ്ങള്‍ വികസിപ്പിക്കാന്‍ വകയിരുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ആയുധങ്ങള്‍ ഉള്‍പ്പെടെയാണ് കരാര്‍ തുക നിശ്ചയിച്ചിരിക്കുന്നത്. എഫ് മൂന്നു വിഭാഗത്തിലുള്ള വിമാനങ്ങള്‍ നല്‍കാനാണ് ഇന്ത്യയും ദസ്സോ ഏവിയേഷനും തമ്മിലുള്ള കരാര്‍. എന്നാല്‍ ഇന്ത്യക്ക് നല്‍കുന്നതിനേക്കാള്‍ പാതി വിലക്കാണ് ഫ്രഞ്ച് സൈന്യത്തിന് ദസ്സോ ഏവിയേഷന്‍ പുതിയ തലമുറ റഫാല്‍ വിമാനങ്ങള്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദാസ്സോ എവിയേഷനുമായി ഫ്രഞ്ച് സര്‍ക്കാര്‍ തിങ്കളാഴ്ച രണ്ട് ബില്യണ്‍ യുറോയുടെ കരാറാണ് ഒപ്പുവച്ചത്. 28 വിമാനങ്ങള്‍ 2024 നു മുമ്പായി നിര്‍മ്മിച്ച് നല്‍കാനാണ് കരാര്‍. പുതിയ തലമുറ എഫ് 4 റഫാല്‍ വിമാനങ്ങളില്‍ അത്യാധുനിക റഡാര്‍ സംവിധാനവും ആകാശത്തു നിന്നും ആകാശത്തേക്കും ആകാശത്ത് നിന്നും ഭൂമിയിലേക്കും പ്രയോഗിക്കാന്‍ കഴിയുന്ന ആധുനിക മിസൈല്‍ സംവിധാനവും ഉണ്ടാകും.

നിലവിലെ കരാര്‍ അനുസരിച്ച് ഫ്രഞ്ച് സൈന്യത്തിന് നല്‍കുന്ന ആയുധങ്ങള്‍ ഘടിപ്പിച്ച ഒരു റഫാല്‍ വിമാനത്തിന് 580 കോടി രൂപയോളമാണ് വില വരുന്നത്. 36 റഫാല്‍ വിമാനങ്ങള്‍ 59000 കോടി രൂപക്ക് നല്‍കാനാണ് ഇന്ത്യയും ദസ്സോ എവിയെഷനുമായി 2016 ഉണ്ടാക്കിയ കരാറെന്നാണ് റിപ്പോര്‍ട്ട്.

Advertisment