Advertisment

പ്രമുഖ നടന്‍ രവി പട്വര്‍ധന്‍ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: പ്രമുഖ നടന്‍ രവി പട്വര്‍ധന്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം.വീട്ടില്‍ വച്ച്‌ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താനെയിലെ ജുപ്പീറ്റര്‍ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹം ഇന്നലെ രാത്രി 9:30യോടെ മരിച്ചു.

publive-image

നാല് പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്ന നടന്‍ ഇരുന്നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തേസാഭ്, അങ്കുഷ് തുടങ്ങിയ ഹിന്ദി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ravi padvardhan
Advertisment