Advertisment

റീപോ, റീവേഴ്സ് റീപോ നിരക്കിൽ ഇത്തവണ മാറ്റമില്ല; റീപോ നിരക്ക് നാലു ശതമാനത്തിൽ തുടരും 

New Update

മുംബൈ: റീപോ, റീവേഴ്സ് റീപോ നിരക്കിൽ ഇത്തവണ മാറ്റമില്ല. റീപോ നിരക്ക് നാലു ശതമാനത്തിൽ തുടരും. റീവേഴ്സ് റീപോ നിരക്ക് 3.3% ആയി തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റീപോ നിരക്കിൽ 1.15% കുറവു വരുത്തിയിരുന്നു. കാർഷികേതര ആവശ്യങ്ങൾക്കുളള സ്വർണ്ണവായ്പയ്ക്ക് സ്വർണ്ണവിലയുടെ 75 ശതമാനം വരെ വായ്പ നൽകി വരുന്നത് 90 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തി. 2021 മാർച്ച് 31 വരെ ഇതു തുടരും.

Advertisment

publive-image

കോർപ്പറേറ്റ് വായ്പകൾക്ക് ഒറ്റത്തവണ റീ സ്ട്രക്ചറിംഗ് അനുവദിച്ചു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികൾ കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു.

ഇതേത്തുടർന്നാണ് നിരക്കുകളിൽ തൽക്കാലം മാറ്റംവരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്. മേയിലാണ് 40 ബേസിസ് പോയിന്റ് കുറച്ച് നാലു ശതമാനമാക്കിയത്.

rbi
Advertisment