Advertisment

ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്കുളള സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം

ഇതുവരെ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് നിശ്ചിത തുക റിസര്‍വ് ബാങ്ക് സര്‍വീസ് ചാര്‍ജ് ഇടാക്കിയിരുന്നു

New Update

മുംബൈ: ഇന്ന് അവസാനിച്ച പണനയ അവലോകന യോഗത്തില്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടാപാടുകള്‍ക്കുളള സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഡിജിറ്റല്‍ പണകൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തല്‍.

publive-image

ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഔദ്യോഗികമായി ബാങ്കുകള്‍ക്ക് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതുവരെ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് നിശ്ചിത തുക റിസര്‍വ് ബാങ്ക് സര്‍വീസ് ചാര്‍ജ് ഇടാക്കിയിരുന്നു. ഈ തീരുമാനത്തിലൂടെ ഇനിമുതല്‍ സര്‍വീസ് ചാര്‍ജുകളില്ലാതെ വ്യക്തികള്‍ക്ക് പണം കൈമാറാം

Advertisment