Advertisment

റിയൽമി എക്സ് 50 പ്രോ ഫ്രന്റ്ലൈൻ സ്മാർട്ട്‌ഫോൺ ഇന്ന് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

റിയൽമി എക്സ് 50 പ്രോ ഫ്രന്റ്ലൈൻ സ്മാർട്ട്‌ഫോൺ ഇന്ന് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും . 5 ജി പ്രവർത്തനക്ഷമമാക്കിയ ഒരു റിയൽമി ഉപകരണമാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ. സ്‌നാപ്ഡ്രാഗൺ 865 SoC ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Advertisment

publive-image

അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രവർത്തനമായിരിക്കും ഈ ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള ഒരു വേരിയന്റിന് വില 39,999 രൂപയിൽ നിന്നും ആരംഭിക്കുന്നു.

എക്സ് 50 പ്രോ വാങ്ങുന്ന ആളുകൾക്കായി ഫ്ലിപ്പ്കാർട്ട് ഒരു കൂട്ടം ഓഫറുകളും ലഭ്യമാക്കുന്നുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭ്യമാക്കുന്നുണ്ടെന്ന് അറിയിച്ചു. ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കും അഞ്ച് ശതമാനം കിഴിവ് ലഭിക്കും.

പ്രതിമാസം 4,000 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐയിലും ഫോൺ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഏതെങ്കിലും സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനൊപ്പം 6 മാസത്തെ യൂട്യൂബ് പ്രീമിയം സൗജന്യ ട്രയലും ഫ്ലിപ്കാർട്ട് നിങ്ങൾക്ക് നൽകുന്നു.

realme x50 pro realme x50 pro sale
Advertisment