Advertisment

ജമാല്‍ ഖശോക്കിയുടെ കുടുംബങ്ങളെ സൗദി ഭരണാധികാരികള്‍ സ്വീകരിച്ചു

author-image
admin
New Update

റിയാദ്: തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോക്കിയുടെ കുടുംബങ്ങളെ സൗദി ഭരണാധികാരികള്‍ സ്വീകരിച്ചു. തലസ്ഥാന നഗരിയായ റിയാദിലെ അല്‍ യമാമഃ രാജ കൊട്ടാരത്തിലെത്തിയ അടുത്ത കുടുംബങ്ങളായ സഹ്ല്‍ അഹമ്മദ് ഖശോക്കി, സലാഹ് ജമാല്‍ ഖശോക്കി എന്നിവരെ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വീകരിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്!തു.

publive-image

ജമാല്‍ ഖശോക്കിയുടെ കൊലപാതകത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ രാജാവും കിരീടാവകാശിയും ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും അറിയിച്ചു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും അനുശോചന സന്ദേശത്തിനു സഹ്ല്‍ അഹമ്മദ് ഖശോക്കി, സലാഹ് ജമാല്‍ ഖശോക്കി എന്നിവര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Advertisment