Advertisment

രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധം, പ്രചരിപ്പിച്ചത് അശ്ലീലം! രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക ?; മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി സുപ്രിംകോടതി

New Update

കൊച്ചി: നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യാപേക്ഷ തളളിയത്. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക എന്നും കോടതി ചോദിച്ചു.

publive-image

രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമുളള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് നേരത്തെ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു.

supreme court rehna fathima plea
Advertisment