Advertisment

പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം ; പ്രണയിച്ച ആളെ വിവാഹം കഴിച്ചു ; 8 മാസത്തെ ദാമ്പത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു ; നടി രേഖയുടെ ജീവിതം ഇങ്ങനെ..

author-image
ഫിലിം ഡസ്ക്
New Update

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് രേഖ രതീഷ്‌. പതിനാലാം വയസ്സില്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരം പലപ്പോഴും കുടുംബ ജീവിതത്തിന്റെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.

Advertisment

publive-image

ശ്രീവൽസൻ സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സീരിയലിലൂടെയാണ് രേഖ അഭിനയരംഗത്തെത്തുന്നത്. കരിയര്‍ വളരുന്ന പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. പ്രണയിച്ച ആളെ വിവാഹം കഴിച്ചു. തമിഴിലെ സൂപ്പർതാര ചിത്രത്തിലേക്കു വന്ന അവസരം പ്രണയത്തിനു വേണ്ടി വേണ്ടെന്നു വയ്ക്കേണ്ടിവന്നു. എന്നാൽ ആ തീരുമാനം കൊണ്ടൊന്നും ജിവിതം സുന്ദരമാക്കാന്‍ താരത്തിനു കഴിഞ്ഞില്ല. 8 മാസത്തെ ദാമ്പത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു.

കുടുംബിനി ആയി ജീവിക്കാനാണ് രേഖ ആഗ്രഹിച്ചത്. പക്ഷേ, വിവാഹബന്ധം പരാജയമായി മാറി. വിവാഹമോചനത്തിനുശേഷം വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുകയായിരുന്നു. വ്യക്തി ജീവിതത്തിലെ തീരുമാനങ്ങൾ പലതും പാളിപ്പോയെന്ന് രേഖ പറയുന്നു. എല്ലാവർക്കും വേണ്ടിയിരുന്നത് പണമായിരുന്നു. ഇപ്പോൾ മകനുവേണ്ടിയാണ് ജീവിതം. എട്ടു വയസ്സുകാരൻ അയാൻ. ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടാകില്ലെന്നും രേഖ ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

Advertisment