Advertisment

ജെസിഐ പാലക്കാട് യൂത്ത് ഐക്കൺ പുരസ്‌കാരം രമ്യ ഹരിദാസിന്

New Update

publive-image

Advertisment

പാലക്കാട്: യുവജന ദിനാഘോഷം ജെസിഐ പാലക്കാട് വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. ജെസിഐ പാലക്കാടിന്റെ മികച്ച യുവ പ്രതിഭ പുരസ്‌കാരം എംപി രമ്യ ഹരിദാസനു നൽകി ആദരിച്ചു. രാഷ്ട്രീയ കല സാംസ്കാരിക രംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു രമ്യക്ക് യുവ പ്രതിഭ പുരസ്‌കാരം.

ജെസിഐ മുൻ മേഖല പ്രസിഡന്റ് അബ്ദുൾ സലാം പുരസ്‌കാരം സമ്മാനിച്ചു. പ്രസിഡന്റ് അജയ് ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മാരായ ജോയ് തലച്ചിറ, സമീറ. കെ ഡിറക്ടർമാരായ റെനീഷ് ഷൌക്കത്ത്, രമ്യാകൃഷ്ണ, ആദർശ് അരവിന്ദ്, പ്രവീൺ സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർ സുമിത അജയ് നന്ദി പറഞ്ഞു.

യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട് യുവതിയുവാക്കൾക്കായി വ്യക്തിത്വ വികസന സെമിനാറുകൾ, പരിശീലകരായ പ്രവീൺ സേതുമാധവൻ, ജസീല എം എന്നിവർ സംഘടിപ്പിച്ചു.

palakkad news
Advertisment