Advertisment

പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണയും ആത്മാഭിമാനവും തുടിക്കുന്ന അഞ്ചു വിളക്കിനെ സാക്ഷിയാക്കി ' അഭിമാനം അഞ്ചു വിളക്ക് ' ഐക്യദാർഢ്യ ഗാനം രമ്യ ഹരിദാസ് എം പി പ്രകാശനം ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണയും ആത്മാഭിമാനവും തുടിക്കുന്ന അഞ്ചു വിളക്കിനെ സാക്ഷിയാക്കി ' അഭിമാനം അഞ്ചു വിളക്ക് ' ഐക്യദാർഢ്യ ഗാനം രമ്യ ഹരിദാസ് എം പി പ്രകാശനം ചെയ്തു.ജോർജ്ജ് ഫ്ലോയിഡ് വധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് വ്യാപിക്കുന്ന വർണ്ണ വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്കാര സാഹിതി പാലക്കാട് ജില്ലാ കമ്മറ്റിയാണ് ഗാനം തയ്യാറാക്കിയത്.

Advertisment

publive-image

നിറത്തിന്റെ പേരിൽ ജീവിക്കാനുള്ള അവകാശത്തിനു നേരെ നിറയൊഴിക്കുന്നവർക്ക് കാലം മാപ്പു തരില്ലെന്ന സന്ദേശവും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അത്മാഭിമാനത്തിന്റെയും

ചരിത്രവുമാണ് ഈ ഗാനത്തിലൂടെ മുന്നോട്ടു വെയ്ക്കുന്നത്

ഒരു നൂറ്റാണ്ടു മുൻപ് വെള്ളക്കാരുടെ വംശീയ അധിക്ഷേപത്തിന് മറുപടിയായി സ്വന്തം ജീവൻ ബലിയർപ്പിച്ച് ഇന്ത്യക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച പാലക്കാട് നഗരസഭ വൈസ് ചെയർമാനും മദ്രാസ് പ്രസിഡൻസിയിലെ ഇന്ത്യക്കാരനായ ആദ്യ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനുമായി പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ ചരിത്രത്തിന്റെ പുനർവായനയാണ് ഈ ഗാനം .അതുകൊണ്ടാണ് 'അഭിമാനം അഞ്ചു വിളക്ക് 'എന്ന പേര് ഈ ഗാനത്തിന് നല്കിയത്

രചന : ബോബൻ മാട്ടുമന്ത

സംഗീതം : സജിത് ശങ്കറാണ്

ക്യാമറ and എഡിറ്റിംഗ് : ദീപക് കിണാശ്ശേരി

സംവിധാനം: ബിജു ഡാവിഞ്ചി

മേയ്ക്കപ്പ് റഫീഖ് കാറൽമണ്ണ,

സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി.പാളയം പ്രദീപ്, അഡ്വ.ഗിരീഷ് നൊച്ചുള്ളി, ഹരിദാസ് മച്ചിങ്ങൽ, ലിജോ പനങ്ങാടൻ, കലാധരൻ ഉപ്പുംപാടം, ഹക്കിം കൽമണ്ഡപം, ബുഷ്റ, ദീപം സുരേഷ്, ഷഫീർ, മുഹമ്മദലി പിരായിരി,ഗീതമമ ടീച്ചർ, അബു, സജീവ് മലമ്പുഴ, എന്നിവർ പ്രസംഗിച്ചു

remya haridas
Advertisment