Advertisment

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഇന്ത്യയിലെ പ്രധാന മോഡലായ ക്യാപ്ച്ചറിനെ വിപണിയിൽ നിന്ന് കമ്പനി പിൻവലിച്ചു 

author-image
സത്യം ഡെസ്ക്
New Update

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഇന്ത്യയിലെ പ്രധാന മോഡലായ ക്യാപ്ച്ചറിനെ വിപണിയിൽ നിന്ന് കമ്പനി പിൻവലിച്ചു. വിപണിയിൽ ആവശ്യക്കാർ കുറവായതിനാലാണ് ഈ വാഹനത്തെ കമ്പനി പിൻവലിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

2017 ന്റെ അവസാനത്തിൽ അവതരിപ്പിച്ച ക്യാപ്ച്ചറിന് ഒരിക്കലും ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ ആയില്ല. വെറും 6,618 യൂണിറ്റ് (2020 മാർച്ച് വരെ) വിൽപ്പന മാത്രമാണ് ഈ വാഹനത്തിന് നേടാൻ കഴിഞ്ഞത്.

publive-image

യൂറോപ്യൻ മോഡലായ ക്ലിയോ ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ക്യാപ്ച്ചർ ഡസ്റ്ററിന്റെ എം ഒ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു, ഒപ്പം മികച്ച യാത്ര , മികച്ച ഡീസൽ എഞ്ചിൻ എന്നിവയും ഈ വാഹനം നൽകും. എന്നിരുന്നാലും, ഉയർന്ന വില, പ്രീമിയം ക്യാബിന്റെ അഭാവം തുടങ്ങിയവ മൂലം മറ്റു എതിരാളികളുമായി മത്സരിച്ചു നില്ക്കാൻ ഈ വാഹനത്തിന് കഴിഞ്ഞില്ല.

ബി എസ്6 നിലവാരം നിലവിൽ വന്നതോടുകൂടി റെനോ ഇന്ത്യയിൽ ഡീസൽ എൻജിൻ പാടെ ഉപേക്ഷിച്ചിരുന്നു.നിലവിൽ ഇന്ത്യയിലെ റെനോ ലൈനപ്പിൽ റെനോ ട്രൈബർ, ഡസ്റ്റർ, ക്വിഡ് എന്നീ വാഹനങ്ങൾ മാത്രമാണുള്ളത്.

അതസമയം റഷ്യന്‍ വിപണിയില്‍ ക്യാപ്‌ചറിന്‍റെ ഫെയ്‌‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചത് അടുത്തിടെയാണ്. ക്രോം അലങ്കാരങ്ങൾ ഇപ്പോൾ മുൻ ഗ്രില്ലിന് ഷാർപ്പ് രൂപം നൽകുന്നു. പുതിയ കളർ ഓപ്ഷനുകളിൽ ബോഡി തിളക്കമുള്ള നീല നിറത്തിലുള്ള ഷേഡും സിൽവർ നിറമുള്ള മേൽക്കൂരയും ഉൾപ്പെടുന്നു. പുതിയ ജോമെട്രി രൂപകൽപ്പനയിലാണ് 17 ഇഞ്ച് അലോയ് വീലുകൾ.

1.6 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഇപ്പോൾ 1.3 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും ലഭിക്കുന്നു. ഇത് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മുമ്പത്തെപ്പോലെ ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും ലഭ്യമാണ്.

പഴയതിനേക്കാൾ ഒരിഞ്ച് വലുതാണ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. റിയർ സീറ്റുകൾ, ബോസ് ഓഡിയോ സിസ്റ്റം, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് ഫംഗ്ഷൻ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, എട്ട് നിറങ്ങളുള്ള അഡ്ജസ്റ്റ് ചെയ്യാവുന്ന മൂഡ് ലൈറ്റിംഗ് എന്നിവ റെനോ ചേർത്തു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തില്‍ ഉണ്ട്.

auto news RENO CAPTURE
Advertisment