ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ നിർദേശം..

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 16, 2019

ഗുവാഹത്തി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷ സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ നിർദേശം. നവംബര്‍ 17 ന് വിരമിക്കുന്നതിന് ശേഷം അസമില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്ന രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്കും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് നിര്‍ദേശം.


ദിബ്രുഗറിലെ കുടുംബവീടിനും ഗുവാഹത്തിയിലെ വീടിനും സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സെഡ്​ പ്ലസ്​
കാറ്റഗറി സുരക്ഷയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നും അസം പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

അയോധ്യ വിധിക്ക് ശേഷം രഞ്ജന്‍ ഗൊഗോയി അടക്കമുള്ള അഞ്ച് ജസ്റ്റിസുമാരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ 9നാണ് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്.

×