Advertisment

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചു; പടിയിറക്കം ഏറെ കോളിളക്കം സൃഷ്‌ടിച്ച അയോധ്യ, ശബരിമല കേസുകളില്‍ തീര്‍പ്പു കല്‍പ്പിച്ച്

New Update

ന്യൂഡല്‍ഹി: സുപീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചു.ഏറെ കോളിളക്കം സൃഷ്‌ടിച്ച അയോധ്യ, ശബരിമല പോലുള്ള കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്. അവസാന പ്രവര്‍ത്തി ദിനമായ വെള്ളിയാഴ്ച അദ്ദേഹം സുപ്രീംകോടതി അങ്കണത്തില്‍ നിന്ന് സഹപ്രവര്‍ത്തകരുടെ യാത്രയയാപ്പ് സ്വീകരിച്ചിരുന്നു.

Advertisment

publive-image

രഞ്‌ജന്‍ ഗോഗോയ് അസം സ്വദേശിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോര്‍ മൂന്നിനാണ് ഗൊഗോയ് അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കേരളം ഓര്‍ക്കുന്നത് ശബരിമല പുനഃപരിശോധനാ വിധിയുടെ പേരിലാകാം.

എന്നാല്‍, അതിനുമുമ്ബ്‌ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത് ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ചായിരുന്നു.നൂറ്റാണ്ടിലേറെ നീണ്ട അയോധ്യ ഭൂമിതര്‍ക്കത്തിന് പരിഹാരം കണ്ടതും ഗൊഗോയിയാണ്. ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു.

ഒടുവില്‍ ശബരിമല കേസിലും ഉത്തരവ് പറഞ്ഞതിന് ശേഷമാണ് രഞ്ജന്‍ ഗൊഗൊയ് പദവി ഒഴിയുന്നത്. ചരിത്രത്തിലാദ്യമായി കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗൊഗോയിയും ഉണ്ടായിരുന്നു.ആധാര്‍, ഹാദിയ, സ്വവര്‍ഗരതി, വിവാഹേതരബന്ധം എന്നിങ്ങനെ കാലം ഓര്‍ക്കുന്ന ചരിത്രവിധികളും ഗൊഗോയിയുടെ സംഭാവനയാണ്.

renjangagoyi
Advertisment