Advertisment

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന 'കഴുതകളെ' ബോധവല്‍ക്കരിക്കാന്‍ ഒര്‍ജിനല്‍ കഴുതയെ ഇന്റര്‍വ്യൂ ചെയ്ത് റിപ്പോര്‍ട്ടര്‍; വീഡിയോ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കൊറോണക്കാലത്ത് മാസ്‌ക് ധരിക്കാനായി ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി വിചിത്രമായ മാര്‍ഗമാണ് ഒരു റിപ്പോര്‍ട്ടര്‍ സ്വീകരിച്ചത്. ഇദ്ദേഹം സ്വീകരിച്ച ഫലപ്രദവും വ്യത്യസ്തവുമായ നടപടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisment

publive-image

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന 'കഴുതകളെ' ബോധവല്‍ക്കരിക്കാന്‍ ഒര്‍ജിനല്‍ കഴുതയെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു ഈ റിപ്പോര്‍ട്ടര്‍ ചെയ്തത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് അദ്ദേഹം ഒരു കഴുതയെ തന്നെ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുത്തത്.

വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകന്‍ റോഡിലിരിക്കുന്ന കഴുതയോട് സംസാരിക്കാന്‍ ശ്രമിക്കുന്നത് കാണാം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി എന്തിനാണ് റോഡില്‍ ഇരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ കഴുതയോട് ചോദിക്കുന്നു. ശേഷം കഴുതയുടെ ഉത്തരത്തിനായി മൈക്ക് നീട്ടുന്നു. എന്നാല്‍ കഴുതയില്‍ നിന്ന് യാതൊരു പ്രതികരണവുമില്ല.

അടുത്തതായി റിപ്പോര്‍ട്ടര്‍ ചെല്ലുന്നത് മാസ്‌ക് ധരിക്കാതെ വന്ന ഒരു വഴിയാത്രക്കാരന് അരികിലേക്കാണ്. വഴിപോക്കനെ മാസ്‌ക് ധരിക്കാത്ത കഴുതയുമായി താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ടര്‍ പരിഹസിക്കുന്നത്.

https://www.facebook.com/100006707710318/videos/2774201849480045/

മാസ്‌ക് ധരിക്കാത്തതെന്തെന്ന തന്റെ ചോദ്യത്തിന് കഴുത പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ടര്‍ വഴിയാത്രക്കാരനോട് ചോദിക്കുന്നു. അത് ഒരു കഴുതയായത് മൂലമാണെന്ന് വഴിയാത്രക്കാരന്‍ മറുപടി നല്‍കുന്നു. ആ മറുപടിയിലൂടെ റിപ്പോര്‍ട്ടര്‍ തന്റെ ഉദ്ദേശ്യം ഏവരെയും വ്യക്തമാക്കുകയാണ്. ലോക്ഡൗണ്‍ സമയത്ത് ഒരു കഴുത മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കുന്നുവെന്ന് വഴിയാത്രക്കാരനെ പരിഹസിച്ച് റിപ്പോര്‍ട്ടര്‍ പൊടുന്നനെ മറുപടി പറയുന്നത് കേട്ട് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതുമൂലം താനും കഴുതയ്ക്ക് സമമാണെന്ന് സമ്മതിക്കാന്‍ റിപ്പോര്‍ട്ടര്‍ വഴിയാത്രക്കാരനെ പ്രേരിപ്പിക്കുകയാണ്. അതുപോലെ തന്നെ മാസ്‌ക് ധരിക്കാതെ ചുറ്റിക്കറങ്ങുന്ന നിരവധി ആളുകളോട് റിപ്പോര്‍ട്ടര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

viral video
Advertisment