Advertisment

ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം....ആശംസകളുമായി പ്രധാനമന്ത്രി

New Update

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിന ആശംസകളറിയിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകളറിയിച്ചത്.

Advertisment

publive-image

ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്.

ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥി ആയി എത്തുന്നത്. ദേശീയ യുദ്ധസ്മാരകത്തില്‍ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാവുക.

90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രി നയിക്കും. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങള്‍.

republic whish
Advertisment