Advertisment

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു...ഭവന-വാഹന വായ്പകൾക്കുള്ള പലിശ കുറയാൻ സാധ്യത

New Update

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. 6.25 % ൽ നിന്ന് 6 % ആയാണ് കുറച്ചത്. ഇതോടെ വാണിജ്യബാങ്കുകൾ നൽകുന്ന ഭവന-വാഹന വായ്പകൾക്കുള്ള പലിശ കുറയാൻ സാധ്യതയുണ്ട്.

publive-image

2019-20 സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് 7.2 ശതമാനമായി പുതുക്കി നിശ്ചയിച്ചു. നേരത്തെ ഇത് 7.4 ശതമാനമായിരുന്നു.

ഈ വർഷം ജനുവരി - ഫെബ്രുവരി മാസങ്ങളിൽ കയറ്റുമതി നിരക്ക് കുറഞ്ഞതായും ആർ.ബി.ഐ ഗവർണർ ശശികാന്ത് ദാസ് അറിയിച്ചു. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ.

Advertisment