Advertisment

സാധാരണ ജീവിതത്തിലേക്കുള്ള കുവൈറ്റിന്റെ മടക്കം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭയോഗം ബുധനാഴ്ച ചേര്‍ന്നേക്കും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ പദ്ധതികളും മാര്‍ഗനിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യാന്‍ കുവൈറ്റ് മന്ത്രിസഭ വ്യാഴാഴ്ചക്ക് മുമ്പ് യോഗം ചേരും. യായിരിക്കും യോഗം ചേരുന്നതെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിലവില്‍ രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നില്ലെന്നതും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിയന്ത്രണം പൂര്‍ണമായി എടുത്തുമാറ്റിയാല്‍ കൊവിഡ് വ്യാപനം അപ്രതീക്ഷിതമായി വര്‍ധിക്കുമോയെന്ന് സര്‍ക്കാരിന് ആശങ്കയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സാമ്പത്തിക മേഖലയെ സംബന്ധിച്ചുള്ള തീരുമാനങ്ങളാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണനയിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം രാജ്യത്തെ ചെറുകിട, വന്‍കിട മേഖലകളെയെല്ലാം സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചിരുന്നു.

സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള കുവൈറ്റിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബ മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Advertisment