Advertisment

റവ. സജു സി പാപ്പച്ചൻ ചൊവാഴ്ച ഇന്‍റര്‍നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നടത്തുന്നു

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

Advertisment

ഹൂസ്റ്റണ്‍: ന്യൂയോർക് സെന്റ് തോമസ് ‌ മാർത്തോമാ ചര്ച്ച വികാരിയും ബൈബിൾ പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമായ റവ. സജു സി പാപ്പച്ചൻ ഡിസംബര്‍ 8 (ചൊവാഴ്ച) ഇന്‍റര്‍നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർ നാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർ ലയ്ൻ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ഡിസംബര്‍ 8 ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന സജു അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

email--tamathew@hotmail.com, cvsamuel8@gmail.com

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602(കോർഡിനേറ്റർ)

us news
Advertisment