Advertisment

31 കാരിയായ കുവൈറ്റ്‌ മലയാളി നഴ്സ് അന്തരിച്ചു

New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റില്‍ നഴ്സായ മലയാളി യുവതി നാട്ടില്‍ അസുഖബാധിതയായി മരിച്ചു. കുവൈറ്റ്‌ ജഹ്ര ആശുപത്രി സ്റ്റാഫ് നഴ്സായ റിനി നവീൻ  ആണ് മരിച്ചത്. 31 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. തൃശൂര്‍ ആളൂർ സ്വദേശിനിയാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ആളൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ( ഇൻഫോക് ) അംഗമായിരുന്നു. റിനി നവീന്റെ വിയോഗത്തില്‍ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ കുവൈറ്റ്‌ ഘടകം അനുശോചനം അറിയിച്ചു .

 

 

kuwait
Advertisment