Advertisment

റാന്നിയിലെ സിപിഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ അവസാന ഉദാഹരണമാണ് റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് : റിങ്കു ചെറിയാന്‍

New Update

publive-image

റാന്നി: കാലാകാലങ്ങളായി റാന്നിയില്‍ തുടരുന്ന സിപിഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ അവസാന ഉദാഹരണമാണ് റാന്നിയില്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സിപിഎം അനുവാദത്തോടുകൂടി ഇടതുപക്ഷത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ശോഭ ചാര്‍ളിയെ അനുകൂലിച്ച് ബിജെപി വോട്ട് ചെയ്തത്.

സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെയും റാന്നി എംഎല്‍എയുടെയും അറിവോടെയാണോ ഈ തീരുമാനം ? വര്‍ഗീയ പാര്‍ട്ടികളുമായി സഖ്യമില്ലായെന്ന് പറയുകയും മറിച്ച് പിന്തുണ നേടുകയടും ചെയ്യുന്നതാണ് സിപിഎമ്മിന്‍റെ കപട മുഖം. ബിജെപി സഹായത്തോടെ പ്രസിഡന്‍റ് ആയ ശോഭ ചാര്‍ളി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.

ranni news
Advertisment