Advertisment

ഡല്‍ഹിയില്‍ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ ബിസിനസ് തര്‍ക്കം; വര്‍ഗീയ മുഖം നല്‍കരുതെന്ന് ഡല്‍ഹി പൊലീസ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജന്മദിന ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നതിന് പിന്നില്‍ ബിസിനസ് തര്‍ക്കമാണെന്നും സംഭവത്തിന് വര്‍ഗീയ മുഖം നല്‍കരുതെന്നും ഡല്‍ഹി പൊലീസ്. റിങ്കു ശര്‍മ്മ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ ഷാഹിദ്, ഡാനീഷ്, ഇസ്ലാം, മെഹ്താബ് എന്നിവരെ പിടികൂടിയിരുന്നു. എന്നാല്‍ യുവാവിന്റെ കൊലപാതകം അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന പിരിച്ചതുകൊണ്ടാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു.

ജയ് ശ്രീറാം വിളിച്ചതാണ് റിങ്കുവിനെ കൊലപ്പെടുത്താന്‍ കാരണമായതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും നിലവില്‍ ബിസിനസ് തര്‍ക്കമല്ലാതെ മറ്റേതെങ്കിലുമൊരു ലക്ഷ്യം കൊലപാതകത്തിന് പിന്നിലുള്ളതായി തെളിവൊന്നുമില്ലെന്നും ഡല്‍ഹി പൊലീസ് പിആര്‍ഒ ചിന്മയ് ബിസ്വല്‍ വ്യക്തമാക്കി.

Advertisment