Advertisment

മൂല്യബോധം വളർത്താൻ കുട്ടികളോട്‌‌ മനസ്സ്‌ തുറന്ന്‌ സംവദിക്കണം. മൻസൂർ പള്ളൂർ

New Update

ദമ്മാം: കാലത്തെ അറിഞ്ഞും കാലത്തോടൊപ്പം വളർന്നും കുട്ടികളുടെ സാമൂഹിക ബോധം വളർത്താൻ അവരോട്‌ മനസ്‌ തുറന്ന് സംവദിക്കാൻ തയാരാകുകയാണ്‌ വേണ്ടതെന്ന് എഴുത്തുകാരൻ മൻസൂർ പള്ളൂർ പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ ദമാമിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌  സാരിക്കുകയായിരുന്നു   അദ്ദേഹം. മൂല്യബോധമുള്ള തലമുറയാണ്‌ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെ നല്ല നാളെക്ക്‌ ആവശ്യം. അക്കാദമിക്‌ പഠനത്തിനപ്പുറം അവർക്ക്‌ ലഭിക്കേണ്ട ജീവിതപാഠങ്ങൾ സമ്മാനിക്കാൻ മുതിർന്നവർക്ക്‌ ബാധ്യതയുണ്ട്‌ എന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ആകാശം അകലെയല്ല എന്ന പ്രമേയത്തിൽ ഗൾഫിൽ 55 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സ്റ്റുഡൻസ്‌ കോൺഫറൻസിൽ ‌വിദ്യാർഥികൾക്ക്‌ മാത്രമായി ഒരുക്കിയ സ്റ്റുഡൻസ്‌ സമ്മിറ്റ്‌, ഗേൾസ്‌ മീറ്റ്‌, മീറ്റ്‌ ദ ഗസ്റ്റ്‌, പഠനം തുടങ്ങിയ വിവിധ സെഷനുകൾ നടന്നു. മീറ്റ്‌ ദി ഗസ്റ്റിൽ പ്രമുഖ സാമ്പത്തിക വിദഗ്ധനും ലോകകേരള സംഭാംഗവുമായ ആൽബിൻ ജോസഫ്‌ വിദ്യാർഥികളുമായി സംവദിച്ചു. പഠനം സെഷൻ ആർ എസ്‌ സി നാഷനൽ പ്രവർത്തക സമിതി അംഗം മുജീബ്‌ തുവ്വക്കാട്‌ നയിച്ചു.

കുട്ടികളുടെ നേതൃത്വത്തിൽ നടന്ന സ്റ്റുഡൻസ്‌ ഡയസിൽ പ്രവാസി വിദ്യാർത്ഥികളുടെ സാമൂഹീകരണത്തിയായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നടത്തിയ ആശയ സംവാദങ്ങളിലൂടെ രൂപപ്പെടുത്തിയ അവകാശ രേഖയുടെ സമർപ്പണം നടന്നു. തുടർന്ന്‌ നടന്ന സ്റ്റുഡൻസ്‌ സർക്കിൾ പ്രഖ്യാപനത്തിന്‌ ആർ എസ്‌ സി ഗൾഫ്‌ കൗൺസിൽ സ്റ്റുഡൻസ്‌ കൺവീനർ നൗഫൽ ചിറയിൽ നേതൃത്വം നൽകി.അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന സ്റ്റുഡൻസ്‌ സിൻഡികേറ്റിന്റെ പ്രഖ്യാപനം ഐ സി എഫ്‌ നാഷനൽ പബ്ലികേഷൻ സെക്രട്ടറി സലീം പാലച്ചിറ നിർവഹിച്ചു.

രണ്ട്‌ മാസത്തോളമായി നീണ്ട്‌ നിന്ന കാമ്പയിനിന്റെ ഭാഗമായി പ്രൊലോഗ്‌, അധ്യാപകർക്ക്‌ ഓക്സീലിയ, മുഅല്ലിം മീറ്റ്‌, രക്ഷിതാക്കൾക്ക്‌ വേണ്ടി ഏലേറ്റ്‌ മീറ്റ്‌, സ്പർശം, കുട്ടികൾകായി സ്കൈ ടച്ച്‌ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

സമാപന സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകരായ ഖിദ്‌ർ മുഹമ്മദ്‌, ഹമീദ്‌ വടകര തുടങ്ങിയവർ സംബന്ധിച്ചു. സെൻട്രൽ ജനറൽ കൺവീനർ ഫൈസൽ വേങ്ങാട്‌ സ്വാഗതവും സ്റ്റുഡന്റ്സ്‌ സിൻഡിക്കേറ്റ്‌ സെക്രട്ടറി ജനറൽ മുനീർ തോട്ടട നന്ദിയും പറഞ്ഞു.

Advertisment