Advertisment

കുവൈറ്റില്‍ അബ്ദലി ഹെല്‍ത്ത് സെന്ററിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അബ്ദലി ഹെല്‍ത്ത് സെന്ററിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് ചികിത്സയ്ക്കല്ല, മറിച്ച മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് ഹെല്‍ത്ത് സെന്ററിലെത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ വൈറസ് ബാധിതരെ ജഹ്‌റ ഗവര്‍ണേറ്റിലെ നയീമിലും നസീമിലുമുള്ള താത്കാലിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് പ്രതിദിനം 50 മുതല്‍ 70 വരെ രോഗികളായിരുന്നു ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ചിരുന്നത്. കുറച്ചുനാളുകളായി ഇതില്‍ വര്‍ധനവുണ്ടായെന്നും ഇപ്പോള്‍ ദിവസേന 210 രോഗികള്‍ വരെ എത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആറു ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Advertisment