Advertisment

സുശാന്തിന്റെ മരണത്തിന് മുമ്പ് റിയയും മഹേഷ് ഭട്ടും നിരവധി തവണ ഫോണ്‍ ചെയ്തു; ജൂണ്‍ എട്ടാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെ ഇരുവരും തമ്മില്‍ 16 തവണ ഫോണില്‍ ബന്ധപ്പെട്ടു

author-image
ഫിലിം ഡസ്ക്
New Update

സുശാന്തിന്റെ മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ റിയ നടത്തിയ ചില ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിയയും പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടും ഈ ദിവസങ്ങളില്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ജൂണ്‍ എട്ടാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെ ഇരുവരും തമ്മില്‍ 16 തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ ആത്മഹത്യ ചെയ്ത ജൂണ്‍ എട്ടാം തിയതി തന്നെയാണ് റിയ നടന്റെ വീട്ടില്‍ നിന്ന് താമസം മാറുന്നത്. ഇതിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

publive-image

റിയയുടെ നികുതി തിരിച്ചടവിലും വൈരുദ്ധ്യം കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. നടിയുടെ അച്ഛന്‍ ഇന്ദ്രജിത് ചക്രബര്‍ത്തിയെയും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും ഇന്ന് ചോദ്യം ചെയ്യും.

susanth singh rajputh riya chakravarty
Advertisment