Advertisment

ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം; നടി റിയ ചക്രബർത്തിയുടെ വീട്ടിൽ നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോയുടെ റെയ്ഡ്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ; ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ നടി റിയ ചക്രബർത്തിയുടെ വീട്ടിൽ റെയ്ഡ്. ഇന്ന് പുലർച്ചയോടെ നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോ (എൻസിബി) ആണ് താരത്തിന്റെ മുംബൈയിലെ വസതിയിൽ റെയ്ഡ് നടത്തിയത്. കൂടാതെ താരത്തിന്റെ മാനേജർ സാമുവൽ മിറൻഡയുടെ വീട്ടിലും പരിശോദന നടത്തി.

Advertisment

publive-image

എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിക്കും സാമുവൽ മിറാൻഡയ്ക്കും സയിദ് വിലത്ര കഞ്ചാവ് വിതരണം ചെയ്തുവെന്നാണ് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പടുത്താവുന്നത് തെളിവുകൾക്കായാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന.

ദിവസങ്ങൾക്ക് മുൻപാണ് റിയയും മയക്കമരുന്ന് ഇടനിലക്കാരുമുള്ള ചാറ്റ് പുറത്തുവന്നത്. അതിന് പിന്നാലെ റിയ തന്റെ മകന് വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി അച്ഛൻ രം​ഗത്തെത്തി.

അതോടെ സുശാന്തിന്റെ മരണത്തിലെ മയക്കമരുന്നു മാഫിയയുമായുള്ള ബന്ധം അന്വേഷിക്കുന്നതിനായി നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോയെ ചുമതലപ്പെടുത്തുകയായിരുന്നു. മയക്കമരുന്ന് ഇടപാടുകാരെ അറസ്റ്റ് ചെയ്തതോടെ നിരവധി ബോളിവുഡ് താരങ്ങൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി സൂചന ലഭിച്ചു.

film news riya chakravarthy
Advertisment