Advertisment

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഓൺലൈൻ ഇന്റർനാഷണൽ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു

author-image
admin
New Update

റിയാദ് :റിയാദ് മലപ്പുറം ജില്ല കെഎംസിസി 'തഹ്‌സീൻ-2020' ഓൺലൈൻ ഇന്റർനാഷണൽ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിശുദ്ധ റമദാനിലും വീട്ടിലൊതുങ്ങി കർമ്മങ്ങൾ ചെയ്യേണ്ട സാഹചര്യത്തിലാണ് ഖുർആൻ പാരായണ മത്സരം ഓൺലൈനായി സംഘടിപ്പിക്കുന്നത്.

Advertisment

publive-image

ലോക മലയാളികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾ മൂന്ന് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ജൂനിയർ ആൺകുട്ടികൾ ,ജൂനിയർ പെൺകുട്ടികൾ, പുരുഷന്മാർ എന്നി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

വിശുദ്ധ റമദാൻ 12 മുതൽ 20 വരെയാണ് ആദ്യ റൗണ്ട് നടക്കുക.ആദ്യ റൗണ്ടിൽ നിന്നും ഒരു നിശ്ചിത മാർക്ക് ലഭിക്കുന്ന മത്സരാത്ഥികളെ റമദാൻ 23 മുതൽ 25 വരെ ദിവസ്സങ്ങളിൽ ഫൈനൽ റൗണ്ട് സംഘടിപ്പിച്ചു വിജയികളെ കണ്ടെത്തും.

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ഏകോപിക്കുന്നതിന് വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. സംഘാടക സമിതി , അലവിക്കുട്ടി ഒളവട്ടൂർ (രക്ഷാധികാരി), സൈതലവി ഫൈസി

(ചെയർമാൻ), മുഹമ്മദ് വേങ്ങര . അസീസ് വെങ്കിട്ട , മുജീബ് ഇരുമ്പുഴി, അഷ്‌റഫ് കൽപകഞ്ചേരി

ഇക്ബാൽ കാവനൂർ (വൈസ് ചെയർമാൻ), ആത്തിഫ് ബുഖാരി (ജനറൽ കൺവീനർ)

ഷാഫി ചിറ്റത്തുപ്പാറ,  മുനീർ വാഫി, , ഇക്ബാൽ തിരൂർ, (കൺവീനർമാർ), ഷൗക്കത്ത് കടമ്പോട്ട്

(കോർഡിനേറ്റർ ), യൂനസ് കൈതക്കോടൻ, (സ്‌കോറിങ്‌ )കുഞ്ഞിപ്പ തവനൂർ, റഫീഖ് പുല്ലൂർ, മുനീർ വാഴക്കാട്, യൂനസ് താഴേക്കോട് (ഫിനാൻസ് ), ഷരീഫ് അരീക്കോട്, അഷ്‌റഫ് മോയൻ

ഹമീദ് ക്ലാരി (ഉപഹാരങ്ങൾ), ലത്തീഫ് താനാളൂർ , സിദ്ധീക്ക് കോനാരി (പബ്ലിസിറ്റി സമിതി)

കോൺസെന്റർ സോഷ്യൽ മീഡിയ വിങ്ങ് (സാങ്കേതിക സഹായം ), ഷബീർ ഒതായി

അർഷദ് തങ്ങൾ , മൻസൂർ കണ്ടങ്കാരി , കരീം താനൂർ ,ശിഹാബ് താഴേക്കോട് (സമിതി അംഗങ്ങൾ)

എന്നിവരാണ്.

വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകുമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 00966591137666,00966506985998,009665503852082 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment